HEALTH
പ്രതിദിന കൊവിഡ് കേസുകൾ താഴുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 75,809 പേർക്ക്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 72,775 ആയി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 90,000 ത്തിനടുത്ത് കൊവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തത്. 8.83 ലക്ഷം ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ് നാട്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.രോഗമുക്തി നിരക്ക് 77.65 ശതമാനമായി തുടരുകയാണ്. മരണനിരക്ക് 1.70 % ആണ്.