HEALTH
വാക്‌സിനുകള്‍ക്കും ഓക്‌സിജനുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ലെന്ന് രാഹുല്‍

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനും ഓക്‌സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
‘വാക്‌സിനുകള്‍ക്കും ഓക്‌സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല,’ രാഹുല്‍ പറഞ്ഞു.അതേസമയം കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ഒമ്പത് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കത്ത് നല്‍കി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 12 പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കുക, കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുക തുടങ്ങിയ ഒമ്പത് നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.