NATIONAL
മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ് ബാധിച്ചു മരിച്ചു

മണിപ്പൂര്‍ : മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടികേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ഇംഫാലിലെ ഷൈജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.
നിരവധി പേര്‍ ടികേന്ദ്ര സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ചു.അദ്ദേഹം മണിപ്പൂരില്‍ ബിജെപി ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.