Connect with us

HEALTH

സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടി. മെയ് 23 വരെ

Published

on


സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടി. മെയ് 23 വരെ

തിരുവനന്തപുരം∙  സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ഡൗൺ നീട്ടാൻ ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശമുണ്ടായിരുന്നു . ഇത് പരിഗണിച്ചാണ് സർക്കാർ നടപടി.

രോഗവ്യാപനം കൂടിയ മലപ്പുറം, എറണാകുളം , തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ മെയ് 16 ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ .

ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന ശുപാർശയാണ് മുന്നോട്ടുവെച്ചത്.

നിലവിൽ മേയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ ഈ മാസം 23 വരെ ലോക്ക് ഡൗൺ തുടരും . രോഗവ്യാപനം കുറക്കാൻ ലോക്ക് ഡൗൺ തുടരുന്നതാണ് നല്ലതെന്ന് ഐ.എം.എ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനയും അഭിപ്രായപ്പെട്ടിരുന്നു.

Continue Reading