HEALTH
രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓക്‌സിജൻ ലഭ്യതയും മരുന്നുകളുടെ ലഭ്യതയും കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വാക്‌സി ൻ പൂഴ്ത്തിവയ്‌പ്പ് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കണം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുകയാണ്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകർക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നൽകുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മരുന്നുകളുടെ ഉത്പാദനം വൻതോതിലാണ് കൂട്ടിയത്. കൊവിഡ് വാക്‌സിനേഷനിൽ നിന്ന് സർക്കാർ പിൻവലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.