HEALTH
സ്പുട്നിക് Vന്റെ ഒരു ഡോസിന് ഇന്ത്യയിൽ 995.40 രൂപ

ന്യൂഡൽഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് Vന്റെ ഒരു ഡോസിന് ഇന്ത്യയിൽ 995.40 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി വ്യക്തമാക്കി. ഇന്ത്യയിൽ വാക്സിൻ ഉല്പാദിപ്പിക്കുന്നത് ഡോ,റെഡ്ഡീസ് ലാബോറട്ടറീസാണ്. കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്നിക് v.
അഞ്ചുശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന സ്പുട്നിക്കിന്റെ വില കുറവായിരിക്കും.അടുത്ത ആഴ്ചമുതൽ വാക്സിൻ വിപണിയിൽ ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നതിനാൽ വാക്സിനേഷനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
മെയ് ഒന്നിനാണ് സ്പുട്നിക് V ന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. വരും മാസങ്ങളിൽ കൂടുതൽ ഡോസെത്തും. അതേസമയം ഇന്ത്യൻ നിർമാണ പങ്കാളികളും വാക്സിൻ വിതരണം ആരംഭിക്കും.
സ്പുട്നിക് V. വാക്സിൻ പൗഡർ രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.