Connect with us

KERALA

കനത്ത മഴ തുടരുന്നു. വലിയതുറ കടൽപ്പാലത്തിൽ വിള്ളൽ വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴയിൽ വ്യാപക നാശനഷ്ടം. ആലപ്പുഴയിൽ വാഹനങ്ങൾക്ക് മുകളിൽ മരം വീണു.ജില്ലയിൽ പലയിടത്തും 12 മണിക്കൂറോളമായി വൈദ്യുതി ഇല്ല. കുട്ടനാട്ടിൽ വീടുകളിൽ വെള്ളം കയറുന്നു.വലിയതുറ കടൽ പാലത്തിൽ വിളളൽ, ഒരുഭാഗം ചരിഞ്ഞു; പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി

വലിയതുറ കടൽപ്പാലത്തിൽ വിള്ളലുണ്ടായി. പാലം ഒരുഭാഗം താഴ്ന്നു.പലയിടത്തും വൈദ്യുതി ഇല്ല.തകരാർ പരിഹരിക്കാൻ കെഎസ്ഇബി ശ്രമിക്കുന്നു.അപകട സാദ്ധ്യതയുള്ളതിനാൽ ഗേറ്റ് പൂട്ടി.കൊല്ലത്ത് കടൽക്ഷോഭം രൂക്ഷമാണ്. ജില്ലയിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 59 കുടുംബങ്ങളിലെ 209 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. കടലാക്രമണത്തെത്തുടർന്ന് ആലപ്പാട്ട് പഞ്ചായത്തിൽ ഗുരുതര സ്ഥിതിയാണ്.

കൊച്ചി നഗരത്തിൽ വെള്ളക്കെട്ടാണ്. വളഞ്ഞമ്പലം,ജോസ് ജംഗ്ഷൻ,സൗത്ത് എന്നിവടങ്ങളിലാണ് വെള്ളക്കെട്ട്. എന്നാൽ ഗതാഗതത്തിന് തടസമില്ല.തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റർ ഷട്ടറുകൾ ഇന്ന് തുറക്കും. ഭാരതപ്പുഴയിൽ നീരൊഴുക്ക് കൂടിയ സാഹചര്യത്തിലാണ് തീരുമാനം. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പരക്കെ മഴ തുടരുകയാണ്. കടൽ ക്ഷോഭവും രൂക്ഷമായി. ചുഴലികാറ്റിന്റെ ഗതി വടക്കൻ ജില്ലകളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗതയാണ് പാലിച്ച് വരുന്നത്.

Continue Reading