Connect with us

HEALTH

മന്ത്രി വി എസ് സുനിൽകുമാർ ആശുപത്രിയിൽ

Published

on

തൃശൂർ: കടുത്ത ചുമയെ തുടർന്ന് മന്ത്രി വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുനിൽകുമാറിന് ആദ്യം കൊവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ.

അലർജി ഉള്ളതിനാൽ അദ്ദേഹത്തിന് വാക്‌സിൻ സ്വീകരിക്കാൻ കഴി‍ഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ രം​ഗത്തിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സുനിൽകുമാറിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചത്.

Continue Reading