HEALTH
അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ കെ മാജി കോവിഡ് ബാധിച്ച് മരിച്ചു

ലക്‌നൗ: അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ കെ മാജി കോവിഡ് ബാധിച്ച് മരിച്ചു. ഗാസിയാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മാജി, കൃഷി വകുപ്പ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കലക്ടര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.