Connect with us

KERALA

മന്ത്രിസഭയിൽ നിന്ന് കെ.കെ. ശൈലജയും പുറത്ത്

Published

on

തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചർക്ക് പുതിയ പിണറായി മന്ത്രിസഭയിൽ സ്ഥാനമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിർത്താൻ പാർട്ടി ഒടുവിൽ തീരുമാനിക്കുകയായിരുന്നു

പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീർത്തും അപ്രതീക്ഷിതവും. ശൈലജ ടീച്ചറെ തഴഞ്ഞത് പാർട്ടി അണികളിലും ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്.

Continue Reading