Connect with us

KERALA

രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു.

Published

on

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് മന്ത്രിമാർ. ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്‌പീക്കർ.
ഇന്ന് ചേർന്ന സി പി ഐ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും ചേ‍ർന്നാണ് നാല് മന്ത്രിമാരേയും തിരഞ്ഞെടുത്തത്. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകും. കെ രാജനാവും ഡെപ്യൂട്ടി ലീഡർ. പാർട്ടി വിപ്പായി ഇ കെ വിജയനേയും തിരഞ്ഞെടുത്തു.

Continue Reading