KERALA
വീണ ജോർജിന് ആരോഗ്യം. ബാലഗോപാല്‍ ധനമന്ത്രി, പി രാജീവിന് വ്യവസായം; മന്ത്രിമാരുടെ വകുപ്പില്‍ ധാരണയായി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്.
ധനവകുപ്പ് കെഎന്‍ ബാലഗോപാല്‍, വ്യവസായം പി രാജീവ്, എക്സൈസ് വിഎന്‍ വാസവന്‍, സജി ചെറിയാന്‍ വൈദ്യുതി, എംവി ഗോവിന്ദന്‍ സഹകരണം, വീണ ജോര്‍ജ് ആരോഗ്യം, വി ശിവന്‍കുട്ടി ദേവസ്വം, മുഹമ്മദ് റിയാസ് ടൂറിസം, കെ രാധാകൃഷ്ണന്‍ പട്ടിക ജാതി വകുപ്പ്, വി അബ്ദുറഹിമാന്‍ ന്യൂനപക്ഷക്ഷേമവകുപ്പ്, ആര്‍ ബിന്ദു വിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍
കെ രാജന്‍ റവന്യു വകുപ്പ്, പി പ്രസാദിന് കൃഷിവകുപ്പ്, ജി ആര്‍ അനില്‍ ഭക്ഷ്യമന്ത്രി, ചിഞ്ചുറാണി വനം വകുപ്പ് എന്നിങ്ങനെയാണ് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍
