KERALA
സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു

സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ പി.സി. വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.. എം.ബി. രാജേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് എൽഡിഎഫ് നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്നു രാവിലെ ഒമ്പത് മണിക്കാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
സഭയിൽ 99 അംഗങ്ങളുള്ള ഭരണമുന്നണിക്ക് സ്പീക്കർ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ബുദ്ധിമുട്ടില്ല.ഏകപക്ഷീയമായി സ്പീക്കറെ തെരഞ്ഞെടുക്കേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് മത്സരിക്കാൻ തീരുമാനിച്ചത്.