Connect with us

Crime

നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി.ദേവ്പൊ ലീസ് കസ്റ്റഡിയിൽ

Published

on


തിരുവനന്തപുരം : ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി.ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് വട്ടപ്പാറ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.ഭര്‍തൃവീട്ടില്‍ ഉപദ്രവം കൂടുന്നതിനാല്‍ കൂട്ടിക്കൊണ്ടുപോകണമെന്ന് പറഞ്ഞ് പ്രിയങ്ക തന്നെ വിളിച്ചിരുന്നതായി സഹോദരന്‍ വിഷ്ണു പറയുന്നു.ഇതേത്തുടര്‍ന്നാണ് പ്രിയങ്കയെ കൂട്ടിക്കൊണ്ടുപോരുന്നത്. പ്രിയങ്കയുടെ മുതുകില്‍ കടിച്ച് മുറിച്ചതിന്റെയും ഇടി കൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു.കന്യാകുളങ്ങര പ്രഥമിക ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പ്രിയങ്ക പൊലീസില്‍ പരാതി നല്‍കി.

2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ആദ്യം കാക്കനാട്ടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കറുകുറ്റിയിലേക്ക് താമസം മാറ്റി. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ പീഡനം അസഭ്യവര്‍ഷവും പതിവായിരുന്നു എന്ന പ്രിയങ്ക വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു.വിവാഹസമയത്ത് 35പവനും പുറമേ പണവും നല്‍കിയിരുന്നു എന്ന് വിഷ്ണു പറഞ്ഞു.

വിവാഹത്തിന് മുമ്പ് തൊടുപുഴയിലെ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ അധ്യാപികയായിരുന്നു പ്രിയങ്ക. ഉണ്ണിയെ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

Continue Reading