Connect with us

Gulf

ഇന്ത്യക്ക് കൈത്താങ്ങായി വീണ്ടുംസൗദി

Published

on

റിയാദ്: രാജ്യം കോവിഡിൽ പതറുമ്പോൾ കൈവിടാതെ വീണ്ടും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടൺ ലിക്വിഡ് ഓക്‌സിജൻ കൂടി സൗദിയിൽ നിന്ന് കയറ്റി അയച്ചു. മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജൻ ഇന്ത്യയിലേക്ക് അയച്ചത്.
ഇത് ജൂൺ ആറിന് മുംബൈയിലെത്തുമെന്നാണ് വിവരം. ഓക്‌സിജൻ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ നേരത്തെ 80 ടൺ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു.

കോവിഡ് പ്രതിസന്ധിയിൽ സൗദി അറേബ്യ നൽകിയ സഹായത്തിന് ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Continue Reading