KERALA
കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയ എഎസ്ഐ തിരിച്ചെത്തി

കൊച്ചി : കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയ എഎസ്ഐ തിരിച്ചെത്തി. കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ ഉത്തംകുമാറാണ് രാവിലെ മടങ്ങിയെത്തിയത്. ജോലിയില്‍ വൈകിയെത്തിയതിന് മേല്‍ ഉദ്യോഗസ്ഥന് വിശദീകരിക്കാന്‍ പോയശേഷമാണ് കാണാതായത്.
മാനസിക സമ്മര്‍ദങ്ങള്‍ മൂലമാണ് കൊച്ചിയില്‍ നിന്ന് ആരോടും പറയാതെ പോയതെന്നും ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ഉത്തം കുമാര്‍ പറഞ്ഞു. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മിഷണര്‍ സ്ഥലത്തെത്തി ഉത്തംകുമാറിനോട് സംസാരിച്ചിരുന്നു.