Connect with us

HEALTH

ആയുർവേദ വൈദ്യന്‍റെ കോവിഡ് മരുന്ന് ഫലപ്രദം; ബോണിജ് ആനന്ദയ്യ തയ്യാറാക്കിയ കൃഷ്ണപട്ടണം മരുന്ന് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും

Published

on

ഹൈദരാബാദ്: കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുർവേദ പരിശീലകൻ ബോണിജ് ആനന്ദയ്യ തയ്യാറാക്കിയ കൃഷ്ണപട്ടണം മരുന്ന് വിതരണം ആന്ധ്രാപ്രദേശ് സർക്കാർ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

നെല്ലൂർ ജില്ലാ കളക്ടർ കെ വി ചക്രധർ ബാബു ആനന്ദയ്യയുമായി മരുന്ന് വിതരണം സംബന്ധിച്ച് ചര്‍ച്ച നടത്തി. പോലീസ് സൂപ്രണ്ട് ഭാസ്‌കർ ഭൂഷൺ, വൈ എസ് ആർ കോൺഗ്രസ് പാർട്ടി എം‌എൽ‌എ സർവേപ്പള്ളി കകാനി ഗവർദ്ധൻ റെഡ്ഡി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞയാഴ്ച സംസ്ഥാന സർക്കാർ മരുന്ന് സുരക്ഷിതവും നിരുപദ്രവകരവുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി മരുന്ന് വിതരണം ചെയ്യാൻ അനുമതി നൽകി.

“ഈ മരുന്ന് ഉപയോഗിച്ച നിരവധി കോവിഡ് 19 രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുകയോ അവർ രോഗമുക്തി നേടുകയോ ചെയ്തിട്ടുണ്ട്. മരുന്ന് കണ്ടെത്തിയ ബോണിഗി ആനന്ദയ്യ വളരെ പ്രശസ്തനായ ആയുർവേദ വൈദ്യനാണ്. അദ്ദേഹം കോവിഡ് 19-ന്റെ ചികിത്സയ്ക്കായി അഞ്ച് ഔഷധക്കൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുന്ന് ഫലപ്രദമാണ്. അതുകൊണ്ടാണ് കൃഷ്ണപട്ടണത്ത് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ഒരുപാട് ആളുകൾ മരുന്ന് വാങ്ങാനായി എത്തുന്നത്”. ഗോവർദ്ധൻ റെഡ്ഡി പറഞ്ഞു.

ഏതാനും മിനിറ്റുകൾക്കുള്ളിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കണ്ടെത്തിയ തുള്ളിമരുന്ന് വിതരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

Continue Reading