KERALA
ഇ. ശ്രീധരന്റെ പരാജയത്തെച്ചൊല്ലിയും ബി.ജെ.പിയില്‍ വിവാദം. പരാജയത്തിന് കാരണം ഉന്നത നേതാവിന്റെ ഡീൽ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നന്നു മത്സരിച്ച മെട്രോമാന്‍ ഇ. ശ്രീധരന്റെ പരാജയത്തെച്ചൊല്ലിയും ബി.ജെ.പിയില്‍ വിവാദം.
60,000 വോട്ടുകള്‍ ലഭിക്കേണ്ട മണ്ഡലത്തില്‍ ഇ. ശ്രീധരന് 50,052 വോട്ടുകള്‍ ആയി കുറഞ്ഞത് എതിര്‍ സ്ഥാനാര്‍ഥിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീല്‍ ആണെന്നാണ് രഹസ്യ പരാതിയില്‍ പറയുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണ
കൂടി കണക്കിലെടുത്ത് 60,000 വോട്ടുകള്‍ ലഭിച്ചേനെ എന്നും പരാതിയില്‍ പറയുന്നു.