Connect with us

Crime

കുഴൽപ്പണ കേസിൽ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

Published

on

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. കേരളത്തിൽപണം എത്തിയത് ബി ജെ പി നേതാക്കൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടർന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബി ജെ പി ആലപ്പുഴ ജില്ല ട്രഷറർ കെ ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് കെ.സുരേന്ദ്രന്റെമൊഴി എടുക്കുന്നത്.

സുരേന്ദ്രന്‍റെ മൊഴി എടുക്കും മുമ്പ് ബി ജെ പിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തും. കേസുമായി ബന്ധപ്പെട്ട് പല ബി ജെ പി നേതാക്കളെയും പൊലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്. എന്നാൽ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

Continue Reading