Connect with us

HEALTH

കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ കെട്ടിപ്പിടിച്ച് അമ്മായിയമ്മ രോഗം പകർത്തി

Published

on

ഹൈദരബാദ്: തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തില്‍ കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ കെട്ടിപ്പിടിച്ച് അമ്മായിയമ്മ. പിന്നാലെ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

മരുമകള്‍ക്ക് കോവിഡ് പോസിറ്റിവായതിനെ പിന്നാലെ സ്ത്രീ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി

കോവിഡ് പോസിറ്റാവായതിന് പിന്നാലെ വീട്ടുകാര്‍ അകലം പാലിച്ചതില്‍ അമ്മായിയമ്മ അസ്വസ്ഥയായിരുന്നു. തനിക്ക് കോവിഡ് വരാന്‍ വേണ്ടി അവര്‍ ബോധപൂര്‍വം കെട്ടിപ്പിടിക്കുകയായിരുന്നെന്ന് 25കാരി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു.

വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അവര്‍ക്ക് പ്രത്യേകസ്ഥലത്താണ് ഭക്ഷണം നല്‍കിയിരുന്നത്. മക്കളെ അവരുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ കടുത്ത പ്രയാസത്തിലായിരുന്നെന്നും യുവതി പറയുന്നു.

ഒറ്റപ്പെടലില്‍ പ്രകോപിതയായ അവര്‍ തനിക്കും കോവിഡ് വരാന്‍ ആഗ്രഹിച്ചു. താന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട എന്ന് പറഞ്ഞായിരുന്നു കെട്ടിപ്പിടിച്ചതെന്നും യുവതി പറയുന്നു. കോവിഡ് പോസിറ്റിവായ യുവതി സഹോദരിയുടെ വീട്ടിലാണ് ചികിത്സയില്‍ കഴിയുന്നത്‌.

Continue Reading