Connect with us

KERALA

മലയാള ഭാഷയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

Published

on

ഡൽഹി :  ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി . ശശി തരൂർ എംപിയും കോൺഗ്രസിൻറെ മുതിർന്ന നേതാവ് ജയറാം രമേഷും നടപടിയെ വിമര്‍ശിച്ചു.  ഡൽഹി സർക്കാരിന് കീഴിലെ ജി ബി പന്ത് ആശുപത്രിയിൽ നഴ്സുമാർ ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം സംസാരിക്കണമെന്നാണ് നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ഇല്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. തൊഴിലിടത്തിൽ മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് സൂപ്രണ്ടിൻറെ വാദം.

ഇതരഭാഷക്കാരായ സഹപ്രവർത്തകരോടും രോഗികളോടും ഹിന്ദിയിലോ, ഇംഗ്ലീഷിലോ ആണ് സംസാരിക്കുന്നതെന്ന് മലയാളി നഴ്സുമാർ പറയുന്നു.

Continue Reading