NATIONAL
ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്ന ഉത്തരവ് നടപ്പിലാക്കി തുടങ്ങി

കൊച്ചി: ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്ന വിവാദ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. ഇതോടെ കേരളത്തിൽ നിന്നുമുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്നും മടങ്ങിത്തുടങ്ങി.30ാം തിയ്യതി മുതൽ ലക്ഷദ്വീപ് യാത്രയ്ക്ക് സന്ദർശക പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് മെയ് 29നാണ് ഉത്തരവ് ഇറക്കിയത്. 30ാം തിയ്യതി മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതോടെ ജൂൺ ആറിന് ശേഷം എ.ഡി എമ്മിന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമെ ഇനി ദ്വീപിൽ തുടരാൻ കഴിയു.
നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് വ്യക്തമായതോടെ ലക്ഷദ്വീപിൽ നിന്ന് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ മടങ്ങുകയാണ്. എ.ഡി.എം പാസ് പുതുക്കി നൽകുന്നില്ലെന്ന പരാതിയാണ് ദ്വീപിൽ നിന്നുയരുന്നത്. സന്ദർശക പാസുമായി എത്തിയവർ നേരത്തെ തന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദ്വീപിൽ നിന്ന് മടങ്ങിയിരുന്നു.