Connect with us

KERALA

ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം തടഞ്ഞ് പൊലീസ്

Published

on

കൊച്ചി: ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം തടഞ്ഞ് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടത്താനിരുന്ന യോഗം പൊലീസ് തടഞ്ഞത്.

വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊലീസ് ഹോട്ടലില്‍ എത്തി യോഗം നടത്താന്‍ പറ്റില്ലെന്ന് അറിയിച്ച് നോട്ടീസ് നല്‍കുകയായിരുന്നു.

സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡ പ്രകാരം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിലും ഹോട്ടലുകളില്‍ വെച്ച് യോഗങ്ങള്‍ നടത്തുന്നതിനും സാധിക്കില്ല. ഇതിനാലാണു നോട്ടീസ് നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading