Connect with us

Crime

വെടിയുതിര്‍ക്കാതെ ലക്ഷ്യം കണ്ട് എന്‍.ഐ.എ. കമാന്റോ സിനിമ പോലെ ഓപ്പറേഷന്‍

ഒറ്റ ചവിട്ടിന് മുന്‍ വാതില്‍ തകര്‍ത്ത് ശരവേഗത്തില്‍ മൂന്ന് പേര്‍ വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ട് മുറികളുടെ വാതില്‍ ചവിട്ടി പൊളിച്ചു.

Published

on


കൊച്ചി: പെരുമ്പാവൂരില്‍ മൂന്നംഗ അല്‍ക്വയ്ദ സംഘത്തെ എന്‍.ഐ.എ കീഴടക്കിയത് അതി ചടുലമായ ഓപ്പറേഷനിലൂടെ. നീല നിറമുള്ള യൂനിഫോം ധരിച്ച ആറംഗ എന്‍.ഐ.എ ടീം അല്‍ക്വയ്ദ സംഘം കഴിഞ്ഞിരുന്ന കെട്ടിടത്തിന്റെ വാതിലിന് മുന്നില്‍ തോക്ക്ധാരികളായി നിലയുറപ്പിക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ കെട്ടിടത്തിന്റെ പിന്‍ വാതിലിലും റോഡിലും പറമ്പിലും നിലയുറപ്പിച്ചു. ഒറ്റ ചവിട്ടിന് മുന്‍ വാതില്‍ തകര്‍ത്ത് ശരവേഗത്തില്‍ മൂന്ന് പേര്‍ വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ട് മുറികളുടെ വാതില്‍ ചവിട്ടി പൊളിച്ചു. തിരിച്ച് ആക്രമിക്കാന്‍ ശ്രമിച്ചവരെ കൈക്കരുത്തില്‍ കീഴടക്കുകയായിരുന്നു. അല്‍ക്വയ്ദക്കാരെ കീഴടക്കിയത് ഇങ്ങിനെ കമാന്റോ സിനിമകള വെല്ലും വിധം വെടിയുതിര്‍ക്കാതെയാണ്.

ഈ സമയം ഞെട്ടിയുണര്‍ന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കാര്യമൊന്നും മനസിലായില്ല.എന്‍.ഐ.എ സംഘത്തെ കണ്ട് പേടിച്ച് പോയവര്‍ അക്രമത്തിന് തുനിഞ്ഞതോടെ കമാന്റോ സംഘത്തിന്റെ കൈത്തരിപ്പ് ശരിക്കും അറിഞ്ഞു. അല്‍ക്വയ്ദ സംഘത്തിലെ മുര്‍ഷിദിനെ കീഴടക്കുന്നത് വരെ പൊരിഞ്ഞ സംഘര്‍ഷമാണ് നടന്നത്. മുര്‍ഷിദിനെ കീഴടക്കിയപ്പോള്‍ എല്ലാം കണ്ട് സ്തബധരായി നില്‍ക്കുകയായിരുന്നു പോലീസ്.

എന്‍.ഐ.എയും ഐ.ബിയും കൈകോര്‍ത്തു കൊണ്ടാണ് മൂന്നംഗം ഭീകരരെ കീഴടക്കിയത.് അന്യ സംസ്ഥാന തൊഴിലാളികളായ യാക്കൂബ് ബിശ്വാസ്,മുസാറഫ് ഹുസൈന്‍,മുര്‍ഷിദ് ഹസ്സന്‍ എന്നിവരെയാണ് എന്‍.ഐ.എ സംഘം പിടികൂടിയത.് അല്‍ക്വയ്ദ സാനിധ്യം വര്‍ധിക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ ജാഗ്രതയിലായിരുന്നു. രാജ്യത്ത് 11 ഇടങ്ങളിലായി ഒരേ സമയം നടത്തിയ റെയ്ഡിന്റെ ഭാഗമായ്ണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത.് കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാര്‍ഡും ആക്രമിക്കാന്‍ പദ്ധതിയിട്ട പാക്ക് പരിശീലനം നേടിയ തീവ്രവാദികളായ പശ്ചിക ബംഗാള്‍ സ്വദേശികളാണ് പിടിയിലാവര്‍.

Continue Reading