Connect with us

KERALA

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവി ഡ് കുതിച്ചുയരുന്നു

Published

on

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 37,488 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 47, 452 സാംപിളുകൾ പരിശോധിച്ചു. 2862 പേർ രോഗമുക്തരായി.

തിരുവനന്തപുരം- 824, മലപ്പുറം- 534, കൊല്ലം- 436, കോഴിക്കോട്- 412, തൃശൂർ, എറണാകുളം -351 വീതം, പാലക്കാട് -349, ആലപ്പുഴ- 348, കോട്ടയം- 263, കണ്ണൂർ- 222, പത്തനംതിട്ട- 221, കാസർഗോഡ് -191, വയനാട്- 95, ഇടുക്കി- 47 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാർത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരൻ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണൻ (62), തൃശൂർ രാമവർമ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാർ (29), സെപ്റ്റംബർ 17ന് മരണമടഞ്ഞ തൃശൂർ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പൻ പിള്ള (87), സെപ്റ്റംബർ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദൻ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമൻ (65), തൃശൂർ സ്വദേശി ലീലാവതി (81), തൃശൂർ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബർ 11ന് മരണമടഞ്ഞ നാഗർകോവിൽ സ്വദേശി രവിചന്ദ്രൻ (59), സെപ്റ്റംബർ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എൽ. ജോൺ (66), സെപ്റ്റംബർ 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശി ചന്ദ്രൻ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 229 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം- 783, മലപ്പുറം- 517, കൊല്ലം, കോഴിക്കോട് -389 വീതം, തൃശൂർ- 342, പാലക്കാട് -330, എറണാകുളം- 320, ആലപ്പുഴ- 284, കോട്ടയം- 260, കണ്ണൂർ- 199, പത്തനംതിട്ട- 176, കാസർഗോഡ്- 172, വയനാട്- 87, ഇടുക്കി- 31 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂർ 12, കൊല്ലം 6, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് 5 വീതം, കാസർഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 14 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം- 564, കൊല്ലം- 243, പത്തനംതിട്ട- 154, ആലപ്പുഴ- 224, കോട്ടയം- 119, ഇടുക്കി- 54, എറണാകുളം- 189, തൃശൂർ- 191, പാലക്കാട് -130, മലപ്പുറം- 326, കോഴിക്കോട്- 344, വയനാട്- 31, കണ്ണൂർ- 91, കാസർഗോഡ് -202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,92,534 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 25,161 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading