Crime
കേളകത്ത് ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര പീഡനം. അമ്മയും രണ്ടാനച്ഛനും പിടിയിൽ

കണ്ണൂർ∙ കണ്ണൂർ കേളകം കണിച്ചാർ ചെങ്ങോത്ത് ഒരുവയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43), അമ്മ രമ്യ (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. കേസിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പൊലീസിനു നിർദേശം നല്‍കി.
ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റ കുഞ്ഞിനെ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.