Connect with us

International

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

Published

on

റോം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ. ലൂസിയുടെ അപ്പീൽ വത്തിക്കാൻ സഭ കോടതി തള്ളി. മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയിരുന്നത്. 2019 ലായിരുന്നു നടപടി.വയനാട് ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ അധ്യാപികയായ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അനുവാദമില്ലാതെ ടെലിവിഷൻ ചാനലുകളിൽ അഭിമുഖം നൽകിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് സഭയിൽ നിന്ന് പുറത്താക്കിയത്. അതേസമയം, സിസ്റ്ററെ മഠത്തിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്.

Continue Reading