Connect with us

Entertainment

രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ് അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Continue Reading