Life
ചെന്നെയിൽ മദ്യശാല തുറന്നു . മദ്യക്കുപ്പി ക്ക് ചെരാതും കര്‍പ്പൂരവും കത്തിച്ച് മദ്യപന്റെ ആഹ്ലാദ പ്രകടനം

ചെന്നൈ:കൊവിഡ് മഹാമാരി മൂലം അടച്ചുപൂട്ടിയ മദ്യഷോപ്പ് തുറന്നതിലുള്ള മധുര സ്വദേശിയുടെ സന്തോഷവും ആഹ്ലാദ പ്രകടനവുമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച് 27 ജില്ലകളില്‍ നിശ്ചിത സമയത്തേക്ക് മദ്യവില്‍പന ശാലകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുമതി നല്‍കിയിരുന്നു.
പിന്നാലെയാണ് ആഹ്ലാദപ്രകടനം. ആദ്യം വാങ്ങിയ മദ്യക്കുപ്പി വില്‍പനശാലയ്ക്ക് മുന്നില്‍ നിലത്തുവെച്ച് താലത്തിലുള്ള ചെരാതും കര്‍പ്പൂരവുമൊക്കെ കത്തിക്കുകയാണ് വീഡിയോയില്‍ ആദ്യം. അത് കത്തിത്തീരുന്നതിന് മുമ്പ് അടുത്ത് കുപ്പികള്‍ വാങ്ങാനോടുകയാണ് അയാള്‍. വാങ്ങിക്കൊണ്ടു വന്നയുടനെ താലത്തിന് മുന്നില്‍ പ്രതിഷ്ഠിച്ചു.
തുടര്‍ന്ന് കൈയിലെടുത്ത് കുപ്പികളുമായി വീഡിയോയ്ക്കും ഫോട്ടോയ്ക്കുമായി പോസും ചെയ്യുന്നുണ്ട്. ഇടയ്ക്ക് കുപ്പികളില്‍ ചുംബിക്കുകയും മദ്യം കുടിക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്നുണ്ട്. നിരവധി പേര്‍ ഈ ‘ആഹ്ളാദപ്രകടനം’ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.