KERALA
സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലയില്‍ റെക്കോര്‍ഡ് വില്‍പ്പന. തുറന്ന ആദ്യം ദിവസം 72 കോടിയുടെ മദ്യം വിറ്റു

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം തുറന്ന സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലയില്‍ റെക്കോര്‍ഡ് വില്‍പ്പന. തുറന്ന ആദ്യം ദിവസം 72 കോടിയുടെ മദ്യമാണ് വിറ്റത്. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ്.
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 64 കോടിയുടെ മദ്യവും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടെ മദ്യവും വില്‍പ്പന നടത്തി. തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് കൂടിയ വില്‍പ്പന നടന്നത്. ഇവിടെ ആദ്യ ദിവസം 65 ലക്ഷം രൂപയുടെ മദ്യം വിറ്റുപോയി.
പാലക്കാട് ജില്ലയിലെ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളില്‍ സാധാരണ വിറ്റ് പോകാറുള്ളതിലും മൂന്ന് ഇരട്ടി കച്ചവടമാണ് ഇന്നലെ നടന്നത്. ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു 4 കോടി രൂപയുടെ മദ്യമാണ്.
ജില്ലയില്‍ ആകെ 23 ഔട്ട്‌ലെറ്റുകളിലാണ് ഉള്ളത്. ഇതില്‍ പതിനാറെണ്ണമാണു തുറന്നു പ്രവര്‍ത്തിച്ചത്. എന്നിട്ടും റെക്കോര്‍ട്ട് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.