Connect with us

HEALTH

യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ചു. ജര്‍മ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡിനെ കൂടി ഉള്‍പ്പെടുത്തിയതോടെ, കൊവിഷീൽഡ് സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസം നീങ്ങും

ജൂലായ് ഒന്നു മുതല്‍ അംഗീകൃത വാക്‌സിന്‍റെ രണ്ടു ഡോസ് ലഭിച്ചവര്‍ക്ക് മാത്രമേ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള ഗ്രീന്‍ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവര്‍ നിര്‍ബന്ധിത നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദേശം.

Continue Reading