HEALTH
കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി : ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഡിസംബർ 22 മുതൽ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു..
ഡിസംബർ, ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ചില കോവിഡ് മരണങ്ങൾ ഔദ്യോഗിക രേഖകകളിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ സംശയിക്കുന്നത്.ഡിസംബർ 22 വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഡിസംബർ 22 ന് ശേഷം മരിച്ചവരിൽ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഈ മാറ്റം സംസ്ഥാന സർക്കാർ എന്തിന് വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.