Connect with us

KERALA

രമേശ് ചെന്നിത്തലയെ എഐസിസി വൈസ് പ്രസിഡൻ്റാക്കാൻ നീക്കം

Published

on

ഡൽഹി: രമേശ് ചെന്നിത്തല എഐസിസി വൈസ് പ്രസിഡൻ്റാകും. ഉടൻ പുനസംഘടനയുണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിയ രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിൻ്റെ ഭാഗമായാണ് പുതിയ പദവി.

നേരത്തെ രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അന്ന് രമേശ് ഉന്നയിച്ച പരാതികൾ കേൾക്കുകയായിരുന്നു രാഹുൽ ചെയ്തത്. പദവികളൊന്നും അദ്ദേഹം ഉറപ്പും നൽകിയിരുന്നില്ല.

എന്നാൽ പിന്നീട് എ ഐ സി സി പുനസംഘടനയിൽ അർഹമായ പ്രാതിനിധ്യം നൽകും എന്ന ഉറപ്പ് ചില ദൂതൻമാർ വഴി ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡ് നൽകി. പാർട്ടി ദേശീയ തലത്തിൽ അടിമുടി പുനസംഘടിപ്പിക്കാനാണ് പദ്ധതി. ഇടക്കാല പ്രസിഡൻ്റായി സോണിയ തന്നെ തുടരും.

മൂന്നോ നാലോ വൈസ് പ്രസിഡൻ്റുമാർ വരാനാണ് സാധ്യത. അതിലേക്ക് തെക്കേ ഇന്ത്യയുടെ പ്രതിനിധിയായാകും ചെന്നിത്തല വരുന്നത്. രമേശിൻ്റെ മുൻ കാല പ്രവർത്തന മികവും ഭാഷാ പ്രാവീണ്യവും പുതിയ പദവിക്ക് അദ്ദേഹത്തിന് ഗുണകരമാണ്.

Continue Reading