Connect with us

Entertainment

സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു

Published

on

തൃശ്ശൂർ: ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം. സംസ്കാരം പിന്നീട്. കഥാകൃത്ത്, നിശ്ചല ഛായാ​ഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

ഫോട്ടോ​ഗ്രാഫറായി ജീവിതം ആരംഭിച്ച ആന്റണി, ‘ഈസ്റ്റ്മാൻ’ എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങുന്നതോടെയാണ് ഈസ്റ്റ്മാൻ ആന്റണി എന്ന് അറിയപ്പെട്ട് തുടങ്ങിയത്.

ആറ് സിനിമകളാണ് ആൻറണി ഈസ്റ്റ്മാൻ സംവിധാനം ചെയ്തത്. ഇണയെത്തേടി ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. വയൽ, അമ്പട ഞാനേ, വർണത്തേര്, ഐസ്ക്രീം, മൃദുല എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ശങ്കർ, മേനക, നെടുമുടി വേണു, തിലകൻ തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം.

Continue Reading