KERALA
പി.എസ്.സി അഗത്വം പാർട്ടി വിറ്റെന്ന് ആരോപണവുമായി ഐ.എൻ.എൽ

കോഴിക്കോട്: 40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അഗത്വം പാർട്ടി വിറ്റെന്ന് ആരോപണവുമായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി മുഹമ്മദ് രംഗത്ത്.പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും അബ്‌ദുൾ സമദിൽ നിന്ന് ഇതിന്റെ ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങിയെന്നുമാണ് മുഹമ്മദ് ആരോപിച്ചത്. ബാക്കി 20 ലക്ഷം അംഗത്വം ലഭിച്ച ശേഷം ശമ്പളത്തിൽ നിന്നും വാങ്ങും
അതിനിടെ ഇ.സി മുഹമ്മദിന്റെ ആരോപണത്തെ ഐ.എൻ.എൽ സംസ്ഥാന നേതൃത്വം തളളി. ആരോപണം വ്യാജവും അതിശയിപ്പിക്കുന്നതുമാണെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് എ.പി അബ്‌ദുൾ വഹാബ് പറഞ്ഞു.