KERALA
കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലൻസ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സുധാകരന്റെ മുൻഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക് പോരിനിടെയായിരുന്നു.
കെ.കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു വിജിലൻസിന് പരാതിയും നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇപ്പോൾ പ്രാഥമികമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.