Crime
കെ.സുധാകരനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെകുറിച്ച് അറിയില്ലെന്ന് കണ്ണൂരിലെ വിജിലന്‍സ്

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെതിരെയുള്ള വിജിലന്‍സ് പ്രാഥമികാന്വേഷണത്തെകുറിച്ച് അറിയില്ലെന്ന് കണ്ണൂരിലെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരാതി കൈമാറി കിട്ടുകയോ അന്വേഷണത്തിന് നിര്‍ദേശം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്ന മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ കെ സുധാകരനെതിരായി പ്രാഥമിക വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയിരുന്നു.
കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് കെ സുധാകരനെതിരെ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതി. പിന്നലെയാണ് പ്രാഥമിക വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.