Crime
തോക്കിന്റെയും വടിവാളിന്റെയും അകമ്പടിയില്‍ ചാരായം വാറ്റ്

തലശ്ശേരി- പിണറായിയില്‍ ചാരായം വാറ്റിന് സുരക്ഷ ഒരുക്കി തോക്കും വടിവാളും. പിണറായി എക്‌സൈസ് റെയിഞ്ച്അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.പി പ്രമോദും പാര്‍ട്ടിക്കും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ കീഴല്ലൂര്‍ തെരൂര്‍ ഭാഗത്ത് വിനീത നിവാസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്ന നിലയില്‍ 20 ലിറ്റര്‍ വാഷും 2 ലിറ്റര്‍ വാറ്റ് ചാരായവും സമീപത്തായി സുരക്ഷക്കായ് വെച്ച നിലയില്‍ ഒരു നാടന്‍ തോക്കും വടിവാളും കണ്ടെടുത്തു . അപരിചിതരുടെ വരവ് കണ്ട് സംശയം തോന്നിയ പ്രതി വീടിന്റെ പിന്‍ഭാഗത്തു കൂടെ ഓടി മറയുന്നത് കണ്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ ദുര്‍ഘടമായ വഴിയിലൂടെ അല്പം പിന്തുടര്‍ന്നെങ്കിലും പിടിക്കൂടാന്‍ കഴിഞ്ഞില്ല. സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി താലൂക്കില്‍ കീഴലൂര്‍ അംശം തെരൂര്‍ ദേശത്ത് വിനീത നിവാസില്‍ കുഞ്ഞിക്കണ്ണന്‍ മകന്‍ സി. നാണു(68) എന്നവരുടെ പേരില്‍ അബ്ക്കാരി കേസ്സെടുത്തു. പ്രതി കീഴലൂര്‍, തെരൂര്‍ ഭാഗങ്ങളിലും പരിസരങ്ങളിലും ലോക്ക് ഡൗണ്‍ കാലങ്ങളില്‍ ചാരായം വാറ്റി വിതരണം ചെയ്യുന്ന ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ചാരായം പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രതീഷ് ചന്ദ്രന്‍, നിസാര്‍ കൂലോത്ത് , പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) ഷാജി.യു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജേഷ്.എം,സരത്ത്.പി.ടി, വനിത സിവില്‍ ഓഫീസര്‍ ഷൈനി.പി തുടങ്ങിയവരും ഉണ്ടായിരുന്നു. ഓടിപ്പോയെ പ്രതിക്ക് വേണ്ടി എക്‌സൈസ് സംഘം ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.