KERALA
എന്തുവന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കും. വിരട്ടാൻ നോക്കേണ്ടെന്ന് നസിറുദീൻ

തിരുവനന്തപുരം: പലമുഖ്യമന്ത്രിമാരും ഇതിനുമുമ്പ് വിരട്ടാന്‍ നോക്കിയിട്ടുണ്ടെന്നും അതിലൊന്നും വീണു പോകുന്നവരല്ല വ്യാപാരികളെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍. എന്തുവന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കും. തീരുമാനം ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
700 ദിവസം കടകൾ പൂട്ടിയിട്ടെന്ന് പറഞ്ഞ അദ്ദേഹം ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് ചോദിച്ചു. ചർച്ചകൾ നടത്തി തെറ്റിദ്ധാരണ മാറ്റും. വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ട്. നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീൻ ഓർമ്മിപ്പിച്ചു.
വൈകുന്നേരം മൂന്നരയ്‌ക്കാണ് മുഖ്യമന്ത്രി വ്യാപാരി സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കണമെന്നാണ് ആവശ്യം.