Connect with us

Crime

കൊ​ട​ക​ര കേ​സി​ൽ ബി​ജെ​പി നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ൽ ഒ​ത്തു​ക​ളിയെന്ന് ചെ​ന്നി​ത്ത​ല

Published

on

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കള്ളപ്പണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ല്‍ ഒ​ത്തു​ക​ളി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആരോപിച്ചു.തെ​ര​ഞ്ഞെ​ടു​പ്പ്കാ​ലം മു​ത​ലു​ള്ള കൂ​ട്ടു​കെ​ട്ടാ​ണി​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ആ​രോ​പി​ച്ചു. ‌കു​ഴ​ൽ​പ്പ​ണ​കേ​സി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​തി​ക​ള​ല്ലെ​ന്ന് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം.

കേ​സി​ൽ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ൽ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തി​ക്ക് മു​മ്പാ​കെ സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ൽ ബി​ജെ​പി​കാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. കേ​സ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും കു​റ്റ​പ​ത്ര​ത്തി​ൽ പ്ര​ധാ​ന​മാ​യും ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക.

നി​ല​വി​ൽ ബി​ജെ​പി നേ​താ​ക്ക​ളൊ​ന്നും കേ​സി​ൽ സാ​ക്ഷി​ക​ള​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് പ്രോ​സി​ക്യൂ​ട്ട​ർ ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ട​തി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യാ​ലേ സാ​ക്ഷി പ​ട്ടി​ക​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ വ​രു​മോ​യെ​ന്ന് അ​ന്തി​മ​മാ​യി പ​റ​യാ​ൻ ക​ഴി​യൂ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ലൈ 14-ന് ​സു​രേ​ന്ദ്ര​ൻ ഹാ​ജ​രാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത ശേ​ഷം സു​രേ​ന്ദ്ര​നെ അ​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

Continue Reading