Crime
ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം പ്രവർത്തകൻ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആകാശിന് നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് .
സ്വര്‍ണക്കടത്തില്‍ ഇയാൾക്ക് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ നേരത്തെ പിടിയിലായ അര്ജുന് ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടില്‍ രണ്ടു ദിവസം മുന്‍പ് കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു.