Gulf
രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ

ഡല്‍ഹി: രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം
ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. വാക്‌സിന്‍ എടുത്തവര്‍ക്ക് എയര്‍ ഇന്ത്യ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും.
അതേസമയം സംസ്ഥാനത്ത് രോഗികള്‍ ഉയരുകയാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്.