Connect with us

Life

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി

Published

on

ഡൽഹി:രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ചുള്ള വരേണ്യവര്‍ഗത്തിന്റെ കാഴ്ച്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. അതില്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം രോഗ വ്യാപനത്തിന് കാരണമാകുമെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.

ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാണമെന്നും കോടതി അറിയിച്ചു. ഹര്‍ജി രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Continue Reading