Life
കമിതാക്കള്‍ക്ക് മരണശേഷം ശ്മശാനത്തില്‍ വെച്ച് വിവാഹം

മുംബൈ: വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. മരണശേഷം ശ്മശാനത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് വ്യത്യസ്തമായ സംഭവ വികാസങ്ങള്‍ നടന്നത്.
ഇരുവരുടെയും ആഗ്രഹം നിറവേറ്റാനാണ് മരണശേഷം വിവാഹം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് വീട്ടുകാര്‍ വിവാഹം എതിര്‍ത്തതോടെ തൂങ്ങിമരിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വീട്ടുകാര്‍ എതിര്‍ത്തു.