NATIONAL
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയും എംപിമാരും പാര്‍ലമെന്റില്‍ എത്തിയത് സൈക്കിളിൽ

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എംപിമാരും പാര്‍ലമെന്റില്‍ എത്തിയത് സൈക്കിളില്‍. ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ 14 രാഷ്ട്രീയ പാര്‍ട്ടികളാണ് പങ്കെടുത്തത്. ബിഎസ്പിയും ആംആദ്മി പാര്‍ട്ടിയും ജെഡിഎസും യോഗത്തില്‍ പങ്കെടുത്തില്ല.