KERALA
കശുവണ്ടി ഫാക്ടറികൾ തുറക്കുക അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുക പാരിപ്പള്ളിയിൽ കശുവണ്ടി തൊഴിലാളികൾ നിൽപ്പ് സമരം നടത്തി
കൊല്ലം : പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുന്നില്ലെങ്കിൽ സർക്കാർ ഏറ്റെടുത്തു തൊഴിലാളികൾക്ക് ജോലി നൽകണമെന്നും ,ജോലിയില്ലാത്ത കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 5000 രൂപ സാമ്പത്തികസഹായം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാരിപ്പള്ളി കെ. പി. പി ഫാക്ടറി പടിക്കൽ യു ടി. യുസി പാരിപ്പള്ളി കശുവണ്ടി തൊഴിലാളി യൂണിയൻ, ആർ. എസ്. പി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി.ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച നിൽപ്പ് സമരം കശുവണ്ടി തൊഴിലാളി യൂണിയൻ(യു.ടി.യു.സി] സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു.ആർ. എസ്. പി മണ്ഡലം കമ്മിറ്റി അംഗം അഡ്വ. ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ആർ.എസ്പി ജില്ലാ കമ്മിറ്റി അംഗം രാജൻ കുറുപ്പ്, എൽ.സിസെക്രട്ടറി എസ്. പി ശാന്തികുമാർ, യു.ടി യു. സി കൺവീനർ പാരിപ്പള്ളി ഷിബു, യു ടി യു .സി ജില്ലാ കമ്മിറ്റി അംഗം സുഗതൻ പറമ്പിൽ,തൊഴിലാളികളായ ഉഷ, ലീല, സന്ധ്യ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
