HEALTH
ഒറ്റ ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: ജോൺസൺ ആൻ്റ് ജോൺസൺ ഉത്പാദിപ്പിക്കുന്ന ഒറ്റ ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിന് ഇന്ത്യയിൽ അനുമതി. ജാൻസൻ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ വ്യക്തമാക്കി. വാക്സന് അനുമതി തേടി കമ്പനി ഡിസിജിഐയെ സമീപിച്ചിരുന്നു.
പുതിയ വാക്സിന് അനുമതി ലഭിച്ചതോടെ രാജ്യത്ത് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇത് രാജ്യത്തിൻ്റെ കൊവിഡ് 19 പ്രതിരോധത്തെ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. യുഎസ് കമ്പനിയ നൊവോവാക്സ് വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന നൊവോവാക്സ് വാക്സിനും അനുമതിയ്ക്കായി സമീപിച്ചിട്ടുണ്ട്.