Crime
മാനസ കൊലക്കേസിൽ ഒരു ബിഹാർ സ്വദേശി കൂടി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ നാറാത്തെ മാനസ കൊലക്കേസിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതി രഖിലിനെ തോക്ക് വിൽക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ വർമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. രഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു
പട്നയിൽനിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മനേഷ് കുമാർ വർമയെ പിടികൂടിയത്. ബിഹാറിലെ രണ്ട് പ്രതികളെയും ഉടൻ കേരളത്തിലെത്തിക്കുമെന്ന് പോലീസ് പറഞ്ഞു.