Connect with us

Crime

മാനസ കൊലക്കേസ് :തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published

on

കൊച്ചി :കോതമംഗലത്ത് മെഡിക്കല്‍ ഹൗസ്‌സര്‍ജ്ജന്‍സി വിദ്യാര്‍ത്ഥി മാനസയെ കൊലപ്പെടുത്തിയ കേസില്‍ രഖിന് തോക്കുകൈമാറുന്നതിന്റേയും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്. രഖില്‍ തോക്ക് വാങ്ങാന്‍ മുനഗളിലേക്ക് പോകുന്നതിന്റേ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായ മനേഷ് കുമാറിന്റെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലിന് തോക്ക് നല്‍കിയ സോനുകുമാര്‍ മോദി, മനേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 20 ഓളം തോക്കുകള്‍ ഇത്തരത്തില്‍ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
മാനസയെ കൊല്ലാന്‍ ഉപയോഗിച്ച അതേ തോക്ക് ഉപയോഗിച്ചാണ് പരിശീലനം നടത്തുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതോടെ കേസില്‍ നിര്‍ണ്ണായക വിവരങ്ങളാണ് ലഭിച്ചത്. ബീഹാറില്‍ നിന്നും അറസ്റ്റിലായ പ്രതികളെ ഇന്ന് വൈകിട്ട് കൊച്ചിയില്‍ എത്തിക്കും.

Continue Reading