HEALTH
കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കർശനമാക്കി തമിഴ്നാട്

ചെന്നൈ: കേരളക്കാരെ കർശനമായി നിരീക്ഷിക്കാൻ തമിഴ് നാട് സർക്കാർ . കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന ഇന്ന് മുതൽ കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് . ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യാത്രക്കാരുടെ പരിശോധന നടത്തി. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി.കെ ശേഖർ ബാബുവിന്റെയും നേതൃത്വത്തിലാണ് കേരളത്തിൽ നിന്നെത്തിയവരുടെ പരിശോധന നടത്തിയത്.
കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ കൈയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ ഉണ്ടോയെന്ന് പരിശോധിക്കും. ഈ രണ്ടു രേഖകളും ഇല്ലാത്ത ആളുകളെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കും. പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ ഇവരെ സ്റ്റേഷന് പുറത്തേക്ക് തന്നെ വിടുന്നുള്ളൂ. ഇന്ന് പുലർച്ചെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇവിടെ കർശന പരിശോധന ആരംഭിച്ചത്.